Header Ads

Header ADS

സമാധിയിലെ ഇന്ത്യ

"സമാധി" എന്റെ രാജ്യം സമധിയിലേക്ക് ഉൾലിഞ്ഞു കഴിഞ്ഞു, ശ്വാസവും ആഹാരവും എടുക്കുന്ന തുറമുഖങ്ങളും വിമാന താവളങ്ങളും അടച്ചുപൂട്ടി, ദേശിയപാതകളായ ജീവനാഡിയിൽക്കുടിയുള്ള രക്ത ഓട്ടം ജീവൻ നിലനിർത്താൻ വേണ്ടി മാത്രമായി കുറച്ചു.. ഉച്വാസം നടത്തുന്ന പുക കുഴലുകൾ നിർജ്‌ജിവമായി...
പുറത്തുനിന്നുള്ള വൈറസ് ആക്രമണം ചെറുക്കാൻ രാജ്യാതിർത്തികളും സംസ്‌ഥാന അതിർത്തികളും അടച്ച് സ്വയം സംരക്ഷണ കവചം തീർത്ത് അതിനുള്ളിലേക്ക് ചുരുങ്ങി ഇന്ത്യ, ഒരു പുതിയ സ്വയം സൃഷ്ടിക്കായി, ഉയർത്തെഴുന്നേല്പിനായി..
ഇനി 21 നാൾ നീണ്ട സമാധിവാസം....

ഇരുപത്തിയൊന്നാം നാൾ സംരക്ഷണത്തിന്റെ കൂട്പൊളിച്ച് വർണ്ണ ചിറകുകളോടെ വൈറസ് വിട്ടൊഴിഞ്ഞ പുതിയ ലോകത്തിന്റെ നീലകാശത്തിലേക്ക് ഒരു ചിത്രശലഭമായി പറന്നുയരും, എന്റെ ഇന്ത്യ.
#Covid19

No comments

Powered by Blogger.