Header Ads

Header ADS

കോവിഡ് കാലത്തെ കല്ലിടൽ

 130ഇൽ ഉള്ളവരും ഇല്ലാത്തവരും തമ്മിലടിക്കാൻ തുടങ്ങുമ്പോൾ തീർച്ചയായും മറക്കേണ്ട ചിലതുണ്ട്. ഇന്ന് രാജ്യം നേരിടുന്ന ഇന്ധന വിലയും തിഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയുമടക്കമുള്ള വലിയ വെല്ലുവിളികൾ. മനുഷ്യൻ ജീവിക്കാൻ പെടാപ്പാട് പെടുമ്പോൾ പൗരന് അത്യാവശ്യം വേണ്ടത് എന്ത് എന്ന് സർക്കാരുകൾ തീരുമാനിക്കുമ്പോൾ അതിൽ ഇതുപോലുള്ള തീരുമാനങ്ങൾ കടന്നുവരുന്നു എങ്കിൽ അത് സർക്കാരുകളുടെയോ, സർക്കാരിനെ നയിക്കുന്നവരുടെയോ കുറ്റമല്ല. മറിച്ച് തന്റെ ആവശ്യങ്ങൾ സർക്കാരുകളുടെ മുന്നിൽ എത്തിക്കാൻ കഴിയാത്ത ജനങ്ങളുടെ മാത്രം കുറ്റമോ കഴിവുകേടോ ഷെഡ്ഡത്തമോ ആണ്. ആയതിനാൽ സർക്കാർ അവരുടെ അറിവും താൽപ്പര്യത്തിനും അനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കും. 


ഈ കാലഘട്ടത്തിൽ,  നൂറ്റാണ്ടിലെയോ ചരിത്രത്തിലെ തന്നെയോ ഏറ്റവും വലിയ കോമഡിയാണ് ആ മഹാ സംഭവം. #COVID19 നോ ഇത് പോലുള്ള മറ്റേതെങ്കിലും ഒരു രോഗമോ പടർന്ന് പിടിച്ചാൽ ഒറ്റ ആമ പൂട്ടിൽ അനിശ്ചിതകാലത്തേക്ക് പൂട്ടിയിടാനുള്ള, മനുഷ്യന് യാതൊരുവിധ അത്യാവശ്യവുമില്ലാത്തതിനാൽ, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സർവ്വീസുകളുടെ ലിസ്റ്റിൽ ഏറ്റവും അവസാനമുള്ള സ്ഥാപനം. 



No comments

Powered by Blogger.