Header Ads

Header ADS

പൗരത്വ നിയമ ഭേദഗതി എന്ത്? എന്തിന് എതിർക്കണം? #CAA #CAAProtest #CitizenshipAmendmentAct

CAA or CAB
★2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ വന്ന് ഇവിടെ സ്ഥിര താമസമാക്കിയ എല്ലാവർക്കും ഈ നിയമ ഭേദഗതി വഴി പൗരത്വംലഭിക്കുമോ?
■ ഇല്ല.
★ ഏത് രാജ്യക്കാർക്കൊക്കെ ലഭിക്കും?
■ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും വന്ന മത ന്യുനപക്ഷ അഭയാർത്ഥികൾക്ക്.
★ ഈ രാജ്യങ്ങളിൽനിന്നു മാത്രംവന്ന എല്ലാ അഭയർത്ഥികൾക്കും പൗരത്വംലഭിക്കുമോ?
■ എല്ലാവർക്കും ലഭിക്കില്ല.
★ പിന്നെ ആർക്കൊക്കെയാണ് ലഭിക്കുക?
■ ഹിന്ദു, കൃസ്ത്യൻ, ജൈനൻ, പാഴ്‌സി, സിഖ്, ബുദ്ധ തുടങ്ങിയ, അതാത് രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന എന്ന് കേന്ദ്ര സർക്കാർ പറയുന്ന മത ന്യുനപക്ഷങ്ങൾക്ക് മാത്രം.
★ഇന്ത്യയുടെ മറ്റ് അയൽരാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്?
■ ഇല്ല. ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാന്മാർ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഉൾപ്പെടുത്തിയിട്ടില്ല.
★ അപ്പോൾ 2014 കുടിയേറിവന്ന മുസ്ലിംകൾക്കും മറ്റ് വിഭാഗങ്ങൾക്കും?
■ മുകളിൽ പറഞ്ഞ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള പ്രത്യേക വിഭാഗത്തിനൊഴികെ മറ്റാർക്കും പൗരത്വം ലഭിക്കില്ല.
★ 2014 മുൻപ് കുടിയറിയ അമുസ്ലിം വിഭാഗത്തിൽ പെട്ടവരിൽ തീവ്രവാദികൾ, രാജ്യദ്രോഹികൾ ഒക്കെ ഉണ്ടെങ്കിൽ?
■ പൗരത്വം ലഭിക്കാൻ ഇതൊന്നും പ്രശ്നമാവില്ല.
★അപ്പോൾ ഈ നിയമത്തിനാടിസ്ഥാനം വ്യക്തിയുടെ മതമാണോ?
■അതേ. മതം മാത്രമാണ്.
★ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണോ?
■ അല്ല. ഇതുവരെ അല്ല.
★നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്നതെന്താണ്?
■ മതേതര, പരമാധികാര, സ്വതന്ത്ര റിപബ്ലിക് എന്നാണ്.
★ അപ്പൊ ഈ നിയമം ഭരണഘടനയുടെ മതേതര മൂല്യങ്ങൾക്ക് എതിരല്ലേ?
■ അതേ. എതിരാണ് എന്ന് മാത്രമല്ല "തുല്യത" ഉറപ്പ് നൽകുന്ന ആർട്ടിക്കിൾ14ന്റെ നഗ്നമായലംഘനവും കൂടിയാണ്.
★അപ്പൊ പാകിസ്താൻ മുസ്ലിങ്ങളായി കണക്കക്കാത്ത, വിവേചനം അനുഭവിക്കുന്ന അഹമ്മദി മുസ്ലിങ്ങൾ, മ്യാന്മാറിൽനിന്നുള്ള രോഹിങ്യൻ മുസ്ലിങ്ങൾ, ശ്രീലങ്കയിൽനിന്നുള്ള തമിഴ്കുടിയേറ്റക്കാർ എന്നിവർ, ചൈന നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ള ബുദ്ധ ജൈന വിഭാഗങ്ങൾ?
■ നിയമത്തിൽ ഇവരെ കുറിച്ച് യാതൊന്നും പറയുന്നില്ല, അതുകൊണ്ട് തന്നെ യാതൊരുവിധ പരിരക്ഷയും ലഭിക്കില്ല. പൗരത്വം ലഭിക്കില്ല.
★ ഇവരെ എന്ത് ചെയ്യും ?
■മാതൃരാജ്യത്തേക്ക് തിരിച്ചയക്കും.
★ഒരേ തെറ്റ് ചെയ്ത രണ്ട് പേർക്ക് മതാടിസ്ഥാനത്തിൽ രണ്ട് നീതി?
■ അതേ. കുടിയേറ്റ മുസ്ലിങ്ങൾ, അവരുടെ രാജ്യത്ത് മതപരമായയാതൊരു വിവേചനവും നെരിടുന്നില്ല എന്നതാണ് കേന്ദ്രസർക്കാരിന്റെ വാദം. അതുകൊണ്ട് അവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി തിരിച്ചയക്കും.
★ അനധികൃത കുടിയേറ്റം എങ്ങനെ സംഭവിക്കുന്നു?
■ മൊത്തത്തിൽ സർക്കാരിന്റെയും പ്രതേകിച്ചു ആഭ്യന്തര പ്രതിരോധ വകുപ്പുകളുടെയും പിടിപ്പുകേട്.
★ അങ്ങനെ പറയാൻ പറ്റുമോ? പാടുണ്ടോ?
■ അങ്ങനെ പറയാനേ പറ്റു. രാജ്യാതിർത്തി സംരക്ഷിക്കാനായി കോടിക്കണക്കിന് രൂപയാണ് ഓരോ കൊല്ലവും ബജറ്റിൽ വകയിരുത്തുന്നതും ചിലവാക്കുന്നതും. ലക്ഷകണക്കിന് സൈനികരാണ് അതിർത്തിയിൽ കാവൽ നിൽക്കുന്നത്. എന്നിട്ടും അനധികൃത കുടിയേറ്റം നടക്കുന്നുവെങ്കിൽ സർക്കാരിന്റെ പിടിപ്പുകേടാണ്.
★ ആസാമിലെ NRCയും ഈ CAA യും തമ്മിലുള്ള ബന്ധം എന്താണ്?
■ അസാമിൽ NRC വന്നപ്പോൾ രാജിസ്റ്ററിയിൽനിന്ന് പുറത്തായ 19 ലക്ഷം പേരിൽ 12 ലക്ഷവും ഹിന്ദുക്കളാണ്. അവർക്ക് CAA വഴി പൗരത്വം ലഭിക്കും. ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഫക്രുദ്ദീൻ അലിയുടെ കുടുംബം ഉൾപ്പടെ ഇതുരെ ഇന്ത്യൻ പൗരന്മാരായിരുന്ന മുസ്ലിങ്ങൾ പുറത്ത് തുടരും. അവരെ അഭയാർത്ഥി ക്യാമ്പിലേക്ക് അയക്കും.
★ അപ്പോൾ 5 വർഷം മുൻപ് ഇന്ത്യയിലേക്ക് അനധികൃതമായി പാകിസ്താനില്നിന്നും മറ്റും കുടിയേറിയ ഹിന്ദുക്കൾക്ക് പൗരത്വംലഭിക്കും, കാലാകാലങ്ങളായി അസമിൽ താമസിച്ചു വന്ന ഇന്ത്യൻ മുസ്ലിങ്ങൾ അഭയർത്ഥികളാവും?
■ അതേ. തീർച്ചയായും. അതാണ് മഹത്തായ ഈ രണ്ട് നിയമങ്ങൾകൊണ്ട് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്.
★ NRC രാജ്യമൊട്ടാകെ നടപ്പിലാക്കും എന്നല്ലേ അമിത്ഷാ പറഞ്ഞിരിക്കുന്നത്?
■ അതേ. അതിനുള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു.
★ അപ്പോൾ രാജ്യത്തെ മൊത്തം അവസ്‌ഥ ഇതുപോലെ ആവില്ലേ?
■ ആവും. രാജിസ്റ്ററിക്ക് പുറത്ത് പോകുന്ന അമുസ്ലിങ്ങൾക്ക് CAA വഴി വളരെ എളുപ്പത്തിൽ പൗരത്വം ലഭിക്കുകയും രാജ്യത്ത് തുടരാൻ അനുവദിക്കുകയും ചെയ്യും. രാജിസ്റ്ററിക്ക് പുറത്തുള്ള മുസ്ലിങ്ങളെ അനധികൃത കുടിയേറ്റമായി കണക്കാക്കി അഭയാർത്ഥി കമ്പിലേക്ക് അയക്കുകയും ചെയ്യും.
★ അഭയാർത്ഥി ക്യാമ്പിലേക്ക് അയക്കുമോ?
■ അയക്കും. പൗരന്മാരല്ലാത്തർക്ക് മതിയായ യാത്ര, താമസ രേഖ ഇല്ലാതെ രാജ്യത്ത് തുടരാനാവില്ല. ഒന്നുകിൽ മാതൃരാജ്യത്തേക്ക് നാടുകടത്തും. അല്ലെങ്കിൽ അഭയാർത്ഥികമ്പിലേക്ക് അയക്കും.
★ CAA നടപ്പിലാക്കുക വഴി രാജ്യത്തുള്ള ബംഗ്ലാദേശി തീവ്രവാദികളെ പുറത്താക്കാൻ കഴിയില്ലേ?
■ ഇല്ല. കാരണം, നിലവിൽ രാജ്യത്ത് പൗരത്വം അനുവദിക്കാൻ അതിശക്തമായ നിയമം ഉണ്ട്. CAA മതാടിസ്ഥാനത്തിൽ വേർതിരിവ് സൃഷ്ടിക്കുകയും പൗരത്വം ലഭിക്കാനുള്ള നിയമം ലഘൂകരിക്കുകയുമാണ് ചെയ്തത്. അതുവഴി രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ തന്നെ ബാധിച്ചേക്കാം.
★CAA മുസ്ലിങ്ങളെ എങ്ങനെ ബാധിക്കും?
■ CAA അനുസരിച്ച് രാജ്യം മുസ്ലിം ജനങ്ങൾ, അമുസ്ലിം ജനവിഭാഗം എന്ന രീതിയിൽ തരം തിരിക്കപ്പെടും. ഇത് മുസ്ലിങ്ങളെമാത്രമല്ല ലോക രാജ്യങ്ങളുടെ ഇടയിൽ കഴിഞ്ഞ 70 കൊല്ലം കൊണ്ട് ഇന്ത്യ കെട്ടിപ്പടുത്ത മതേതര രാജ്യം എന്ന മുഖം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
★CAA മൂലം ലോകരാജ്യങ്ങൾക്കിടയിൽ ഇന്ത്യക്ക് എന്ത് സംഭവിക്കും?
 ■ UN ഈ നിയമ ഭേദഗതിയെ അപലപിച്ചു. പാകിസ്ഥാനും ബംഗ്ലദേശും ചൈനയോട് കൂടുതൽ അടുക്കാനും ഇന്ത്യക്ക് ചുറ്റും ചൈന നിയന്ത്രിത ശത്രു സഖ്യം കൂടുതൽ ശക്തമാകും. തീവ്രവാദി ആക്രമണങ്ങൾ കൂടും. രാജ്യത്തെ ഒരു ജനവിഭാഗം സ്ഥിരമായി രാജ്യത്തിനെതിരായി തീരും. മുസ്ലിങ്ങളോടുള്ള വിവേചനം സൗദിഅറേബ്യ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് ഇന്ത്യയോട് അതൃപ്തി ഉണ്ടാവാൻ ഇടയാക്കും. ഇത് ആ രാജ്യങ്ങളിൽ ജോലിചെയ്യുന്ന ഹിന്ദുക്കൾക്ക് വിവേചനം നേരിടാൻ ഇടയാക്കിയേക്കാം.
 ★CAA യിലെ രാഷ്ട്രീയം?
 ■ പൗരത്വം ദാനമായി നല്കുകവഴി മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിച്ച് വോട്ട്ബാങ്ക് ഉറപ്പിക്കുക. രാജ്യതത്തെ മറ്റ് അതിപ്രധാന വിഷയങ്ങളില്നിന്ന് (കുറയുന്ന GDP നിരക്ക്, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, BPCL പോലുള്ള ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ വില്പന) ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുക.
 ★ ഇത് മുസ്ലിങ്ങളുടെ മാത്രം പ്രശ്നമാണോ?
 ■ ഒരിക്കലും അല്ല, ഇത് ഇന്ത്യയുടെ മതനിരപേക്ഷ സംസ്കാരത്തിനെതിരെ ഉയർന്നു വരുന്ന പ്രശ്നമാണ്.
 ★CAA എതിർക്കേണ്ടതാണോ?
 ■ എതിർക്കപ്പെടേണ്ടത് തന്നെയാണ്. സർക്കാരുകൾക്ക് ഭൂരിപക്ഷം ഉണ്ടെന്ന് കരുതി ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കാൻ അധികാരം ഇല്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 14ന്റെ വ്യക്തമായ ലംഘനമാണ്.
★NRC....?
■ രാജ്യത്ത് പൗരത്വ പട്ടിക ഉണ്ടായിരിക്കുക എന്നത് നല്ലതാണ്. തിയററ്റിക്കലി അത്‌ എളുപ്പവും, NRC നിയമപ്രകാരം, പ്രാക്ടിക്കലി അത് അതീവ ബുദ്ധിമുട്ടുള്ളതും ആണ്. കാരണം, ഇന്ന് ഇന്ത്യൻ പൗരന്മാരായിട്ടുള്ളവരുടെ പൗരത്വം നിലനിർത്തികിട്ടാൻ, അവരുടെ പൂർവികർ 1970 മുൻപ് ഇന്ത്യൻ പൗരന്മാരായിരുന്നു എന്ന് രേഖാമൂലം തെളിയിക്കണം. അതിന് പൂർവികർക്ക് പാസ്പോർട് ഉണ്ടായിരിക്കുകയോ, വോട്ടർ പട്ടികയിൽ പെരുണ്ടായിരിക്കുകയോ ചെയ്യുകയും അവയുടെ കോപ്പി ഉദ്യോഗസ്ഥർമുപാകെ തെളിവായി ഹാജരാക്കുകയും വേണം. നിലവിലെ സാഹചര്യത്തിൽ NRC ഉണ്ടാക്കാൻ എളുപ്പ മാർഗം, വോട്ടർപട്ടികയിലെ ഡാറ്റാ ആധാറുമായി ബന്ധിപ്പിക്കുകയും, 18 വയസ് പൂർത്തിയവാത്ത കുട്ടികളുടെ ആധാർ നമ്പർ രക്ഷിതാക്കളുടെ ആധാർ വോട്ടർ പട്ടിക വിവരവുമായി ബന്ധിക്കുകയും ചെയ്താൽ മതിയാവും. ഇന്ത്യൻ പൗരന്മാരല്ലാത്തവർക്കാർക്കും ഇന്ത്യയിൽ നിയമപരമായി വോട്ട് ഉണ്ടാവില്ല. അതുകൊണ്ട് ഇതുവഴി ലഭിക്കുന്ന ഡാറ്റ ബേസ് കൃത്യമായിരിക്കും. ഇത് സർക്കാരിന് തന്നെ ചെയ്യാവുന്നതെയുള്ളൂ, ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട ആവശ്യവും ഇല്ല.

★അപ്പോൾ NRCയും എതിർക്കേണ്ടതാണോ?
■ ആസാമിൽ നടപ്പിലാക്കിയ രീതിയിലാണ് രാജ്യമൊട്ടാകെ നടപ്പാക്കാൻ ഉദേശിക്കുന്നത് എങ്കിൽ എതിർക്കപ്പെടേണ്ടത് തന്നെയാണ്. രാജ്യത്ത് നിലവിലുള്ള 1951ലെ രജിസ്റ്ററിലേ വിവരങ്ങൾക്ക് അനുസൃതമായിട്ടാണ് പുതിയ രജിസ്റ്റർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ അടിസ്ഥാന വർഷം 1951 ആവും. അപ്പോൾ കാര്യങ്ങൾ കൂടുതൽ ദുർഘടമായി തീരും.

★ഇന്ത്യയിലെ മുസ്ലിങ്ങളോടുള്ള വിവേചനത്തിൽ പ്രതിഷേധിച്ച് മുസ്ലീം രാഷ്ട്രങ്ങളായ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 50ഓളം രാജ്യങ്ങൾ ഇന്ത്യയിൽനിന്നുള്ള ഹിന്ദുക്കളുടെ വിസ റദ്ദ് ചെയ്യുകയോ കാലാവധി തെരുന്നതിനെ തുടർന്ന് പുതുക്കേണ്ട എന്നോ തീരുമാനിച്ചാൽ ?

■ ഉത്തരം ലളിതം... എല്ലാ ഹിന്ദുക്കൾക്കും തിരിച്ച് ഇന്ത്യയിൽ വന്ന് കേന്ദ്രസർക്കാർ നൽകുന്ന ലക്ഷങ്ങൾ ശമ്പളം ലഭിക്കുന്ന ജോലി സ്വീകരിച്ച് സുഖമായി ജീവിക്കാം.

★കേന്ദ്രസർക്കാർ എന്താണ് ഈ നിയമത്തെ കുറിച്ച് പറയുന്നത്?
■ നിലവിൽ ഈ നിയമം ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നില്ല പിന്നെ എന്തിനാണ് സമരങ്ങൾ? സമരങ്ങൾ നടത്തുന്നവർ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്, പ്രതിപക്ഷം അക്രമത്തിന് കൂട്ട് നിൽക്കുന്നു തുടങ്ങി നിങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി എന്ന് ബാധിക്കുന്നുവോ അന്ന് മാത്രം എന്തെങ്കിലും പറഞ്ഞാൽ മതി എന്നും, അതുവരെ സർക്കാരിനെതിരെ ശബ്ധിക്കാരുതെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്.

★ അത് ശരിയല്ലേ?
■ ശരിയല്ല. ശരിയാണെന്ന് സാധാരണക്കാർക്ക് തോന്നും, ഇല്ലെങ്കിൽ തോന്നിപ്പിക്കും വിധം നുണകൾ പ്രചരിപ്പിക്കും. ഒന്ന് മനസിലാക്കുക ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പുനൽകുന്ന "തുല്യത" എന്ന ഭരണഘടയുടെ അടിസ്ഥാന തത്വമാണ് നഗ്നമായി ലംഘിക്കപ്പെട്ടിരിക്കുന്നത്. അത് വലിയ അപത്തിലേക്കുള്ള യാത്രയുടെ തുടക്കമാണ്.

🖋️Maneesh Krishnan

No comments

Powered by Blogger.