Header Ads

Header ADS

എൻകൗണ്ടറിലൂടെ നടപ്പിലാക്കപ്പെടുന്ന "നീതി"

"എല്ലാ ഭാരതിയരും എന്റെ സഹോദരി സഹോദരന്മാരാണ്" എന്ന് ഇപ്പോഴും ഉറച്ചു വിശ്വസിക്കുന്നവരാണ് ഇപ്പോൾ തെലങ്കാന പൊലീസിന് കയ്യടിക്കുന്നത്. അതുകൊണ്ട് അവർ ഒരിക്കലും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുകയല്ല, മറിച്ച് നിയമവും ശിക്ഷയും കാലാനുസൃതമായി മാറുന്നില്ല എന്നതും, ശിക്ഷകൾ കുറ്റവാളികൾക്ക് ഒരുതരത്തിലും ഉള്ള ഭയം ഉണ്ടാക്കാൻ ഉതകുന്നതല്ല എന്നുള്ള തിരിച്ചറിവാണ് ഈ കയ്യടികൾക്ക് കാരണം.
നൂറ് ശതമാനം കൃത്യതയോടെ പ്ലാൻചെയ്ത് നാല് പ്രതികളെയും സംഭവസ്ഥലത്ത് എത്തിച്ച് വെടിവെച്ച് കൊന്നു. അത് മനസിലാക്കാൻ ഒരു പോലീസ് ബുദ്ധിയുടെയും ആവശ്യമില്ല, കാരണം ഇതിന്റെ ആസൂത്രണം എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് സൈബ്രെബാദ് പോലീസ് കമ്മീഷണർ വി സി സജ്ജനാർ ഐപിഎസ് ആണ് എന്നത് തന്നെ. ആശാൻ ഇതിന് മുൻപ് 2008ൽ വാറങ്കൽ എസ്‌പി ആയിരുന്നപ്പോൾ, രണ്ട് വിദ്യാർത്ഥിനികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മൂന്ന് പ്രതികളെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ച് വെടിവെച്ച് കൊന്നിട്ടുണ്ട്. അന്നും കാരണം ഇത് തന്നെയായിരുന്നു "പ്രതികൾ പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു കൊന്നു". പിന്നെ അന്നും ഇന്നും കൊല്ലപ്പെട്ട പ്രതികൾ കുറ്റം സമ്മതിച്ചിരുന്നു...

 പോലീസ് നിയമം കയ്യിലെടുക്കുന്നത് ശരിയല്ല, എന്നിരുന്നാലും ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിന് മേൽ കടന്നുകയറി മൃഗീയമായി ബലാത്സംഗത്തിന് ഇരയാക്കുകയും തുടർന്ന് കൊലപ്പെടുത്തി മൃതദേഹം പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്ത ഏറ്റവും നീച്ചന്മാരായ ക്രിമിനലുകൾക്ക് എന്ത് മനുഷ്യവകാശമാണ് ഉറപ്പ് വരുത്തേണ്ടത്. അതുകൊണ്ടാണ് ഈ എൻകൗണ്ടർ കൃത്യതയോടെ പോലീസ് നടപ്പിലാക്കിയതാണെന്ന് വിശ്വസിക്കാൻ ആളുകൾ താത്പര്യപ്പെടുന്നത്. രാജ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായതുകൊണ്ടും, രാജ്യത്ത് സ്ത്രീകൾക്ക് രാപകൽ വ്യത്യാസമില്ലാതെ സഞ്ചരിക്കാനും ജോലിചെയ്ത് ജീവിക്കാനും അവകാശമുണ്ട് എന്ന് വിശ്വസിക്കുന്നത്കൊണ്ടും, കുഞ്ഞുങ്ങളുടെ അടക്കമുള്ള ബലാൽസംഗ കേസുകളിൽ വേണ്ടവിധത്തിലുള്ള നീതി നടപ്പിലാവുന്നില്ല എന്നുള്ളതുമായ കാരണങ്ങൾകൊണ്ടാണ് ഇത് ഒരു ഫേക്ക് എൻകൗണ്ടർ ആണെങ്കിൽ പോലും ജനങ്ങൾ കയ്യടിക്കുന്നത്. ഗതാഗത നിയമത്തിലെ മാറ്റങ്ങൾ വാഹന യാത്രക്കാരെ നിയമം അനുസരിക്കാൻ നിർബന്ധിതരാക്കുന്നു, കാരണം കടുത്ത പിഴയാണ് ചെറിയ നിയമ ലംഘനത്തിന് പോലും.. അത് പോലെ ശിക്ഷയെക്കുറിച്ചാലോജിക്കുമ്പോൾ കുറ്റം ചെയ്യാനുള്ള സർവ ത്വരയും ഇല്ലാതാവണം. ഇതുപോലുള്ള മൃഗീയമായ ബലാൽസംഗ കേസുകളും കൊലപാതകങ്ങളും അതിവേഗ കോടതികൾ വിചാരണ ചെയ്‌ത് അതിവേഗം ഏറ്റവും ഉയർന്ന ശിക്ഷ വിധിക്കണം, എന്നാൽ മാത്രമേ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കയ്യടിക്കുന്നവരുടെ എണ്ണം കുറയുകയുള്ളൂ... എന്തുകൊണ്ടോ ഇതേ അവസരത്തിൽ പോക്സോ കേസുകളിൽ ദായഹർജിക്കുള്ള അവസരം ഒഴിവാക്കണമെന്നും, അത് പാർലിമെന്റ് പരിശോധിക്കണമെന്നും ഇന്ത്യൻ പ്രസിഡന്റ് രാമനാഥ് കോവിന്ദ് ആവശ്യപ്പെടുകയുണ്ടായി.

ഇതെഴുതുമ്പോൾ ഉന്നാവിൽ യുവതി ബലാൽസംഗത്തിന് ഇരയാക്കപ്പെട്ട കേസിലെ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി, ഇരയായ യുവതിയെ പെട്രോൾ ഒഴിച്ച് തീ വെക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രേവേശിപ്പിക്കപ്പെടുകയും ചെയ്ത അതേ പെണ്കുട്ടി മരിച്ച വാർത്ത ചാനലിൽ ബ്രേക്കിംഗ് ന്യൂസ് ആയി വന്നു തുടങ്ങിയിരുന്നു.....

No comments

Powered by Blogger.