Header Ads

Header ADS

ഇന്ത്യൻ വിദ്യാർത്ഥികൾ ചുളുവിൽ വിദ്യാഭ്യാസം നേടുന്നത് ഇല്ലാതാക്കും


ഇന്ത്യയുടെ വിദ്യഭ്യാസ രംഗത്തെ പുരോഗത്തിയിൽനിന്നും പുരോഗതിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി നമ്മുടെ കേന്ദ്രസർക്കാർ നടപടികൾ ആരംഭിച്ചു... IIT (ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കളിലെ M-tech ഫീസ് 10 മടങ്ങ് വർധിപ്പിച്ചു (900% മുതൽ1000% വരെ). നിലവിൽ 5000 മുതൽ 10000 വരെ സെമസ്റ്റർ ഫീസുള്ള M-Tech ഫീസുള്ള കോഴ്സുകൾക്ക് 2020 മുതൽ 1,00,000 മുതൽ 2,00,000 വരെ ആകും വാർഷിക ഫീസ്.
കൂടാതെ GATE എഴുതി അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന സ്റ്റൈപ്പന്റ്കൂടെ അങ്ങ് നിർത്താൻ ആലോജിക്കുന്നു.... കാശുകൊടുത്ത് പഠിക്കണം അല്ലാതെ, പഠിക്കാൻ കാശുകൊടുക്കുകയോ😲😲🤔🤔. മോശം മോശം..
അങ്ങനെ കുറഞ്ഞ പൈസക്ക്, സർക്കാർ ചെലവിൽ ഈ നാട്ടിൽ ഒരുത്തനും പഠിക്കേണ്ട എന്നാണ് നമ്മുടെ സർക്കാർ തീരുമാനം. സർക്കാർ കണ്ടെത്തൽ അനുസരിച്ച് IIT കളിൽ വിദ്യഭ്യാസം നേടി പുറത്തിറങ്ങുന്ന ഒരുത്തനും ഭാരതത്തിൽ ജോലി ലഭിക്കുന്നില്ല, അവരൊക്കെ Google, Microsoft, Apple പോലുള്ള വിദേശ സ്ഥാപനങ്ങളിൽ ജോലിനേടി വിദേശത്തേക്ക് പോകുകയും, അവർ പ്രവാസികൾ ആവുന്നതോട്കൂടി ഇവിടെ അവരുടെ വരുമാനത്തിന്റെ നികുതി പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ടാവുന്നു. അമേരിക്കയിലും യൂറോപ്പിലും ജോലിചെയ്ത് ജീവിക്കാൻ ഇൻഡ്യൻ സർക്കാരിന്റെ പണം കൊണ്ട് ഒരുത്തനും പേടിക്കേണ്ടെന്ന് നമ്മളങ്ങ് തീരുമാനിച്ചു. ഉയർന്ന ഫീസ് നൽകി പഠിച്ചാൽ മതിയെന്നും, അതുവഴി IIT കൾ സ്വയംഭരണശേഷിയുള്ള സ്ഥാപനങ്ങൾ ആയി മാറുകയും ചെയ്യും. അങ്ങിനെയാവുമ്പോൾ IIT കൾക്ക് നൽകിവരുന്ന ദശലക്ഷക്കണക്കിന് രൂപയുടെ ഗ്രാന്റ് നിർത്തലാക്കി, ആ പണം നമ്മുടെ രാജ്യത്തിന്റെ "വളർച്ചക്കായി" ഉപയോഗിക്കാനും കഴിയുമത്രേ. പറ്റുമെങ്കിൽ IIT കളുടെ നടത്തിപ്പ് സ്വകാര്യവൽക്കരിക്കും....
ഇതിലൊക്കെ ഉപരിയായി വേറെ ചില കണ്ടെത്തലും ഉണ്ട്... രാജ്യത്തെ വിദ്യർത്ഥികൾക്ക് വിദ്യഭ്യാസവും വിവരവും കൂടുന്നതാണ് ബിജെപി സർക്കാരിനും നരേന്ദ്രമോദിക്കും എതിരെ ചിന്തിക്കാനും സംസാരിക്കാനും ആളുകളെ പ്രാപ്തരാക്കുന്നതും, ഓക്സിജൻ നിശ്വസിക്കുന്ന പശു, ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം, ഗോമൂത്രം ക്യാൻസറിന് എന്നീ കണ്ടുപിടിത്തങ്ങൾ ജനങ്ങൾ വിശ്വസിക്കാത്തതും. അതുകൊണ്ട് വേണ്ടിവന്നാൽ ഘട്ടംഘട്ടമായി എൻജിനിയറിങ്ങ്, സയൻസ് കോഴ്‌സുകൾ നമ്മൾ നിർത്തലാക്കും... ഇതിന്റെ ഭാഗമായി UGCയും AICTEയും നമ്മൾ പൂട്ടി ഉന്നത വിദ്യാഭ്യാസ കൗണ്സിൽ എന്ന ഒറ്റ സംവിധാനം തുടങ്ങി.. "ഒന്ന്" എന്നതാണല്ലോ നമ്മുടെ പ്രഘ്യാപിത നയം...
അതായത്...
"വിദ്യാർത്ഥികൾ ചുളുവിൽ വിദ്യാഭ്യാസം നേടുന്നത് ഇല്ലാതാക്കും"
ഇന്ത്യൻ 

#IIT #UGC #AICTE

No comments

Powered by Blogger.