Header Ads

Header ADS

പുലിക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡും കോടതി സ്റ്റെയും


2016-17 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കിയ പുലിക്കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന് അപ്രോച്ച് റോഡ് പൂർത്തിയാക്കുന്നതിനായി കാസർകോട് ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ 2016-17 സാമ്പത്തിക വർഷം അനുവധിക്കുകയുണ്ടായി. എന്നാൽ കാസറഗോഡ് ജില്ലാ പഞ്ചായത്ത് സാങ്കേതിക വിഭാഗം തയ്യാറാക്കിയ പ്ലാൻ പ്രകാരം റോഡ് നിർമ്മിച്ചാൽ, പനത്തടിയിൽനിന്നും വരുന്ന ചെറിയ വാഹനങ്ങൾ പോലും രണ്ടുതവണയെങ്കിലും മുന്നോട്ടും പിന്നോട്ടും എടുത്താലെ തിരിഞ്ഞുവരികയുള്ളൂ എന്നും, ആയതിനാൽ പ്ലാനിലെ അപാകത പരിഹരിച്ച് അപ്രോച്ച് റോഡ് പാലത്തിൽനിന്നും  നേർ രേഖയിൽ നിർമ്മിച്ച് പുലിക്കടവ് തിമ്മഞ്ചാൽ  റോഡിൽ ബന്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഞാൻ 2017 സെപ്‌തംബറിൽ കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീർക്ക് ഒരു നിവേദനം നൽകി.
കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദ്ദേശപ്രകാരം പനത്തടി പഞ്ചായത്ത് ഓവർസിയർ വന്ന് പദ്ധതി പ്രദേശം സന്ദർശിക്കുകയുണ്ടായി, ആവശ്യം ന്യായമാണെന്നും, വേണ്ട നടപടി സ്വീകരിക്കണമെന്ന് പറഞ്ഞ് പോവുകയും ചെയ്തു.
എന്നാൽ കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീറും സാങ്കേതിക വിഭാഗവും അവരുടെ പ്ലാൻപടിയോ ഞാൻ നൽകിയ നിർദ്ദേശപ്രകാരമോ പദ്ധതി നടപ്പാക്കാൻ യാതൊരു നടപടിയും സ്വീകരിക്കാതെ ഒരു മാധ്യമ പ്രവർത്തകൻറെ പരാതിയുണ്ടെന്നും പറഞ്ഞ് പദ്ധതിക്ക്  കാലതാമസം വരുത്താൻ തുടങ്ങി. തുടർന്ന് പദ്ധതി പ്രദേശം നിലനിൽക്കുന്ന ഡിവിഷന്റെ മെമ്പറുടെ നിർദ്ദേശാനുസരണം കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീർ സ്ഥലം സന്ദർശിക്കുകയും വ്യക്തമായ തീരുമാനമെടുക്കാതെ പോവുകയും ചെയ്തു. എന്നാൽ എന്റെ നിവേദനത്തിൽ പ്രതിപാദിക്കുന്ന വിധത്തിൽ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്നും ആയതിനാൽ സാങ്കേതിക വിഭാഗത്തിന്റെ പ്ലാൻ പാടി പദ്ധതി നടപ്പിലാക്കാൻ എന്റെ പരാതി/നിവേദനം നിരുപാധികം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സമ്മർദ്ദം ചെലുത്താൻ തുടങ്ങി. ആ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീർക്ക് നൽകിയ അതേ പരാതി/നിവേദനം ഞാൻ അന്നത്തെ വകുപ്പ് മന്ത്രി ബഹു. കെ.ടി. ജലീലിന് നൽകുകയും, പരാതിയുടെ പകർപ്പ് LSGD (തദ്ദേശ സ്വയംഭരണ വകുപ്പ്) ചിഫ് എന്ജിനീർക്കും കാസർഗോഡ് ജില്ലാപഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ കലക്ടർ എന്നിവർക്കും നൽകുകയുണ്ടായി.
പരാതിയുടെ പകർപ്പ് ഇതോടൊപ്പം ചേർക്കുന്നു.

                                                              പരാതി / നിർദ്ദേശം









പരാതിയുടെ ആവശ്യം പദ്ധതി ജനോപകാരപ്രദമായി നടപ്പിലാക്കണമെന്നാണ് എന്ന് ഈ ഉന്നത അധികാരികൾക്ക് ബോധ്യപ്പെടുകയും തുടർനടപടികൾ എടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തു, ചിഫ് എഞ്ചിനീറുടെ നിർദ്ദേശപ്രകാരം ഒരു എഞ്ചിനീർ തിരുവനന്തപുരത്തുനിന്ന് വന്ന് സ്ഥലം സന്ദർശിക്കുകയും വേണ്ട നടപടികൾ സ്വീകരിച്ച് റിപ്പോർട് നൽകാൻ കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീർക്ക് നിർദ്ദേശം നൽകുകയും ചെയ്തു. നാളിതുവരെ ആ റിപ്പോർട്ട് ചീഫ് എഞ്ചിനീറുടെ ഓഫീസിൽ കിട്ടിയിട്ടില്ല.
 എന്റെ പരാതി സാങ്കേതികമായി നിലനിൽക്കുയില്ല എങ്കിൽ കാസർകോട് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീർക്ക് അക്കാര്യം ഒരു നോട്ട് എഴുതി, പരാതി തള്ളിക്കളഞ്ഞ് അവരുടെ പ്ലാൻ പടി പദ്ധതി നടപ്പാക്കാൻ വേണ്ട നടപടി സ്വീകരിക്കാവുന്നതാണ്. ഈ വിഷയത്തിൽ അതും ഉണ്ടായില്ല.

പുലിക്കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ ഇരു കരകളിലും പദ്ധതിയുടെ ഭാഗമായി സംരക്ഷണ ഭിത്തി നിർമ്മിച്ചത് പദ്ധതിയുടെ ഭാഗമായാണ്. പാലത്തിന്റെ ഒരു ഭാഗം ഞങ്ങളുടെ സ്ഥലത്തായതിനാൽ ഈ സംരക്ഷണഭിത്തി മൂലം, ഉപയോഗശൂന്യമായി കിടന്ന ഭൂമി ഉപയോഗപ്രദമായി മാറി. എന്നാൽ ഈ ഭൂമി പൊതു സ്ഥലമാണെന്നും പറഞ്ഞ് ഒരു വിഭാഗം ആളുകൾ ആ സ്ഥലം കയ്യേറി മരം നാടൻ ശ്രമിച്ചു, ഞങ്ങൾ കരമടയ്ക്കുന്ന സ്ഥലമാണെന്നും, അച്ഛന്റെ പൈതൃക സ്വത്തിൽ പെട്ടതാണെന്നും ഈ ആളുകളെയും അവരുടെ നേതാവിനെയും അറിയിച്ചു, എന്നാൽ  "സർക്കാരിന്റെ കെട്ട് (സംരക്ഷണ ഭിത്തി) ഇപ്പോൾ അവന്റെ (ഗോപാലകൃഷ്ണന്റെ) ആണ്" എന്ന് പറയുന്നതായി നേതാവ് പ്രചാരണം നടത്താൻ തുടങ്ങി.

ഇതിനിടയിൽ ഞാൻ കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെന്നും, സ്ഥല ഉടമയായ M.S. ഗോപാലകൃഷ്ണൻ എന്ന എന്റെ പിതാവ് സ്ഥലം വിട്ട് നല്കാത്തത്കൊണ്ടാണ് പദ്ധതി നടപ്പിലാവാത്തത് എന്നുമുള്ള കുപ്രചരണം ചില പ്രത്യേക താല്പര്യത്തോടെ ഒരുവിഭാഗം ആളുകൾ നടത്തൻ തുടങ്ങി, അതിന്റെ തുടർനടപടിയെന്നോണം ദേശാഭിമാനിയിലും, മനോരമ ചാനലിലും വാർത്തകൾ നൽകാൻ അവർക്ക് കഴിഞ്ഞു. ഈ പ്രചാരണത്തിൽ സാധുക്കളായ നാട്ടുകാർ വീണ് പോയത് സ്വാഭാവികം മാത്രമാണ്.
മുപ്പത് വർഷങ്ങൾക്ക് മുൻപ് പുലിക്കടവ് തിമ്മഞ്ചാൽ റോഡ് പഞ്ചായത്ത് റോഡായി മാറ്റുന്നതിന് ചില സ്ഥലം ഉടമകൾ എതിര് നിന്നപ്പോൾ, സുഹൃത്തായ കിഴക്കേ മ്ലാത്തടത്തിൽ മോഹൻലാലിനെയും  കൂട്ടി എന്റെ പിതാവാണ് റോഡ് അളന്ന് പഞ്ചായത്തിന് വേണ്ട വിവരങ്ങൾ നൽകിയത്. നിലവിലെ തച്ചർകടവ് തൂക്ക് പാലത്തിന്റെ അടിയിൽകൂടെ ഉണ്ടായിരുന്ന പുലിക്കടവ് - തിമ്മഞ്ചാൽ റോഡ്, പുഴയിലെ വെള്ളം ഉയർന്നു കഴിഞ്ഞാൽ ഗതാഗത യോഗ്യമല്ലാതാവും എന്നും, കയറ്റം കൂടുതലായതിനാൽ കാറും ഓട്ടോയും പോലുള്ള ചെറിയ വാഹനങ്ങൾ പാലത്തിന്റെ പടിഞ്ഞാർ ഭാഗത്തേക്ക് കടന്ന് വരില്ലായെന്നും, അതുകൊണ്ട് റോഡ് ഇപ്പോഴുള്ള വിധം ഉയരത്തിൽ കൂടെ നിർമ്മിക്കാൻ സ്ഥലം വിട്ട് നല്കണമെന്ന നാട്ടുകാരുടെ ആവശ്യം മാനിച്ച്, 20 സെന്റോളം സ്ഥലം നിരുപാധികം വിട്ടുനല്കിയതും M.S.ഗോപാലകൃഷ്ണൻ എന്ന എന്റെ പിതാവാണ്. ഈ വസ്തുതയൊക്കെ മറച്ചുവെച്ച് 22 വർഷം സിപിഐ(എം) പുലിക്കടവ് ബ്രാഞ്ച് സെക്രട്ടറിയും, ഇപ്പോഴും പാർട്ടി മെമ്പറുമായ എന്റെ പിതാവിനെതിരെ പാർട്ടി പത്രത്തിൽ തന്നെ അപകീർത്തികരമായ വിധത്തിൽ വാർത്ത നൽകിയതിനെതിരെ ഞാൻ ദേശാഭിമാനി റസിഡന്റ് എഡിറ്റർ P.M മനോജിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

മലയാള മനോരമ ചാനലിന്റെ കാസറഗോഡ് റിപ്പോർട്ടറോട് വാർത്തയിലെ വിവരങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് അറിയിക്കുകയും, ഞാൻ മന്ത്രിക്കും എക്സിക്യൂട്ടീവ് എഞ്ചിനീർക്കും നൽകിയ പരാതിയുടെ പകർപ്പ് അടക്കം നൽകുകയും ചെയ്തിട്ടുണ്ട്.
ഇതിനിടയിൽ വില്ലേജ് ഓഫീസിൽ സ്ഥലം അളക്കാൻ അപേക്ഷ നൽകുകയും, വില്ലേജ് അസിസ്റ്റന്റ് വന്ന് സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും ചെയ്തു. പോറമ്പോക്ക് സ്ഥലമെന്ന് നേതാവ് ഇപ്പോഴും അവകാശവാദം ഉന്നയിക്കുന്ന സ്ഥലം ഞങ്ങളുടെ അതിര് കല്ലിന് ഉള്ളിൽ വരുന്നതാണെന്നും, പുറമ്പോക്ക് ഭൂമി അല്ലായെന്നും സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസർ പ്ലാൻ വരച്ച് നൽകുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ പാലത്തിന്റെ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് മുൻപ് സ്ഥലത്തെ പ്രമാണിയായ നേതാവിനെ ഞങ്ങളുടെ സ്ഥലത്തിന്റെ പ്ലാനടക്കം ഉടമസ്ഥാവകാശം ബോധ്യപ്പെടുത്താത്തതിനാൽ, അദ്ദേഹം ഇപ്പോഴും ആ സ്ഥലം പുറമ്പോക്കാണെന്ന് കുപ്രചാരണം നടത്തുകയാണ്. ഇത് അദ്ദേഹത്തിന്റെ അറിവില്ലായ്മയായി കണ്ട് അവഗണിക്കാവുന്നതെയുള്ളൂ. പക്ഷെ ഈ പ്രചാരണം അറിവില്ലായ്മകൊണ്ടല്ല, ചില പ്രത്യേക ഉദ്ദേശത്തോട് കൂടിയാണെന്ന് നിരന്തരമായ വാദം വെളിവാക്കുന്നു.

പനത്തടി പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളിൽ പനത്തടി- പുലിക്കടവ് എന്നൊരു റോഡില്ല, പകരം പനത്തടി -തച്ചർകടവ് റോഡ് മാത്രമാണ് ഉള്ളത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി ഇത് സാധുകരിക്കുന്നു. അതായത് പാലം നിർമിച്ചിരിക്കുന്നത് ഇല്ലാത്ത റോഡിലാണ്, പുലിക്കടവ് ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കണമെങ്കിൽ സ്ഥലമുടമയുടെ പുതിയ അനുമതി പത്രം വേണം, ആയതിനാലാണ് പുതിയ പാലത്തിൻറെ സമീപം  പുലിക്കടവ്- തിമ്മഞ്ചാൽ റോഡിന് താഴ്ഭാഗം മുഴുവനും പുറമ്പോക്ക് ഭൂമിയാണെന്ന് നുണപ്രചാരണം നടത്തുന്നത്. ഇതൊക്കെയും ജില്ലാപഞ്ചായത്ത് സാങ്കേതിക വിഭാഗത്തിന് അറിവുള്ള കാര്യമാണ്. ഇല്ലാത്ത റോഡിൽ നിർമ്മിച്ച പാലത്തിന് അപ്രോച്ച് റോഡ്, അനുമതിപത്രം ഇല്ലാതെ നിർമ്മിച്ചാൽ ഉണ്ടാകാവുന്ന നിയമ പ്രശ്നങ്ങൾ അവർക്ക് വ്യക്തമാണ്. സ്ഥല ഉടമ അപ്രോച്ച് റോഡ് നിർമ്മിക്കാൻ ആവശ്യമായ സ്ഥലം വിട്ട് നൽകാൻ തയ്യാറായിരുന്നിട്ടും, അനുമതിപത്രം ഒപ്പിട്ട് വാങ്ങാൻ ശ്രമിക്കാതെ റോഡിന് താഴെയുള്ള ഭൂമി മുഴുവനും പുറമ്പോക്കാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഇപ്പോഴും നടത്തുന്നത്.
ഇൗ ശ്രമങ്ങൾക്ക് ബലമേകുന്ന തരത്തിലാണ് ഇപ്പൊൾ നടക്കുന്ന ഗൂഢാലോചനയും പ്രവർത്തനങ്ങളും സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറി കമുകിൻ തൈ പറിച്ചുകൊണ്ട് പോയതും.
ഇതേ കാരണത്താൽ തന്നെ ഈ ഗൂഢാലോചനയിൽ നാട്ടിലെ പ്രമുഖ വ്യക്തികൾക്കും മനസറിവുണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു. മണ്ടത്തരങ്ങൾ വിശ്വസിച്ച് ആ വാക്കുകൾക്ക് തലയാട്ടുന്നത് നല്ല കാര്യമാണോ എന്ന് ഈ ഉള്ളവർ ചിന്തിക്കുന്നത് നന്നായിരിക്കും.

റോഡുകൾ അശാസ്ത്രീയമായി നിർമിക്കരുതെന്നുള്ള സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഒരു 90ഡിഗ്രി വളവും ഒരു ഹെയർ പിൻ വളവും ഉൾപ്പടെ അപ്രോച്ച് റോഡിന് പ്ലാൻ ഉണ്ടാക്കി റോഡ് നിർമ്മിക്കാൻ ശ്രമിക്കുന്നത്.
ശാസ്ത്രീയമായി റോഡ് നിർമ്മിക്കാൻ പണം കണ്ടെത്തേണ്ടത് സർക്കാർ സംവിധാനങ്ങളാണ്, പണം കുറവാണെന്ന് പേരിൽ അശാസ്ത്രീയമായി റോഡ്  നിർമിക്കുന്നത് ജനങ്ങൾക്ക് ഉപകാരത്തെക്കാൾ ഉപദ്രവമാണ് ഉണ്ടാക്കുക.

വിവരാവകാശ നിയമപ്രകാരം കാസർഗോഡ് ജില്ലാ പഞ്ചായത്ത് നൽകിയ മറുപടിയിൽനിന്നും,
★ പദ്ധതി നടപ്പിലാക്കുന്നതിന് ജില്ലാ പഞ്ചായത്ത് യാതൊരുവിധ ബുദ്ധിമുട്ടും നേരിടുന്നില്ല.
★ 2017-18 സാമ്പത്തിക വർഷത്തിൽ അപ്രോച്ചറോഡിനായി അനുവദിച്ചത് 25 ലക്ഷം രൂപയാണ്.
★ 2018-19 സാമ്പത്തിക വർഷത്തിൽ ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടില്ല.
★ അപ്രോച്ച് റോഡിനായി യാതൊരുവിധ പ്ലാനുകളും സാങ്കേതിക വിഭാഗം ജില്ലാ പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ല.
★ 2017-18 സാമ്പത്തിക വർഷത്തിൽ അപ്രോച്ചറോഡിനായി അനുവദിച്ചത് 25 ലക്ഷം രൂപ SSA വിഹിതം നല്കാനായിട്ട് വിനിയോഗിച്ചു. തുക ലാപ്സായില്ല.
★ പരാതി നൽകിയത് കൊണ്ടല്ല പദ്ധതി നടപ്പിലാകാതിരുന്നത്.
എന്നീ കാര്യങ്ങൾ ബോധ്യപ്പെടുന്നതാണ്.

ജില്ലാ പഞ്ചായത്തിൽ വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങളും, അതിന് ലഭിച്ച മറുപടികളും ചുവടെ ചേർക്കുന്നു.


                                                                           ചോദ്യം


ഉത്തരങ്ങൾ 




ചോദ്യം                                  ഉത്തരം 


ചോദ്യം 
ഉത്തരങ്ങൾ 
                          




വാലറ്റം :-

പുറമ്പോക്ക് കയ്യേറണ്ട ആവശ്യം തൽക്കാലം വന്നിട്ടില്ല, പലരെയുംപോലെ അതിര് കല്ലുകൾ മാറ്റിയിടുന്ന സ്വഭാവം ഞങ്ങൾക്കില്ലെന്ന് ചുരുങ്ങിയ പക്ഷം ഞങ്ങളുമായി അതിര് പങ്കിടുന്ന ഭൂ ഉടമകൾക്കെങ്കിലും അറിയാവുന്നതാണ്. ഡാമിന് സംരക്ഷണ ഭിത്തി കെട്ടിയത് ഞങ്ങൾ ആവശ്യപ്പെട്ടിട്ടല്ല, പദ്ധതിയുടെ ഭാഗമാണ്. അതിൽ ആർക്കെങ്കിലും വിഷമമുണ്ടെങ്കിൽ പരിഹാരമില്ല, സഹിക്കുക മാത്രമാണ് നിർവാഹം. ആ ഭൂമിയുമായി ബന്ധപ്പെട്ട് ആക്ഷേപമുള്ള ആർക്കും ഏത് സർക്കാർ സംവിധാനത്തിലും പരാതിപ്പെടാവുന്നതാണ്,  അത് പനക്കയത്തെ രാജവിനായാലും, കൂപ്പിലെ മുതലാളിക്കായാലും. നാട്ടിലെ എല്ലാ വികസന പ്രവർത്തനങ്ങൾക്കും താന്നാൽ കഴിയുന്ന സംഭാവന നൽകിയിട്ടുള്ള ആളാണ് M.S.ഗോപാലകൃഷ്ണൻ, സംശയമുള്ള ആർക്കും അന്വേഷിക്കാവുന്നതാണ്.

No comments

Powered by Blogger.