Header Ads

Header ADS

അതെ അതങ്ങനെയാണ്.....

എന്തോ പലപ്പോഴും അങ്ങിനെയാണ്.....
നമ്മൾ തെറ്റ് ചെയ്തോയെന്ന് മനസിലാവില്ല...
നമ്മൾ ശിക്ഷിക്കപ്പെടുകയാണോ ...എങ്കിൽ
ചെയ്തതെറ്റിന്റെ പേരിലോ..... അതോ..
ആരോപിക്കപ്പെട്ട ചെയ്യാത്ത തെറ്റിന്റെ പേരിലോ....
ആ നാളുകളിൽ ഒന്നും മനസിലാവില്ല ... എത്ര ചിന്തിച്ചാലും...
അങ്ങിനെ ..... അങ്ങിനെ ..... ഒത്തിരിനാൾ ചിന്തിച്ചുകഴിയുമ്പോൾ
ഒന്ന് മനസിലാവും.... ഒന്ന് മാത്രം മനസിലാവും....
നമ്മൾ ശിക്ഷിക്കപ്പെടുവായിരുന്നു എന്ന്....
കഴിയില്ലെങ്കിലും അവിടംകൊണ്ട് നിർത്തുന്നതാണ് നല്ലത്
ഇല്ലെങ്കിൽ വീണ്ടും കാലങ്ങൾ പലതുകഴിയും
എന്തിന് വേണ്ടി ..? എന്നതിന് ഒരു ഉത്തരം കിട്ടാൻ...
ആ ഉത്തരം, നിന്റേതല്ലാത്ത ഏതോ ഒരു അജ്ഞാതമായ
ഏതോ ഒരു കാരണമാണെന്ന് തിരിച്ചറിയുമ്പോൾ ...
എന്തുകൊണ്ട് ഞാൻ ...? എന്ന ചോദ്യം വീണ്ടും അവശേഷിക്കും....
ശ്രമിക്കരുത്.... ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ...
പലപ്പോഴും പലർക്കും താങ്ങാവുന്നതിലും അപ്പുറമായിരിക്കും
സത്യത്തിന്റെയും നീതിയുടെയും ചെറുകണിക പോലും ഇല്ലാത്ത
ആ ഉത്തരം... അ
തെ അതങ്ങനെയാണ്.... അങ്ങിനെ മാത്രമാണ് 

No comments

Powered by Blogger.