Header Ads

Header ADS

ആയുസ്സ്

മൂന്നാം പക്കം പോളിഷ് ചെയ്തു മിനുക്കി കൊണ്ട് നടന്ന നഖങ്ങൾ കൊഴിഞ്ഞു തുടങ്ങും.
നാലാം നാൾ ഭംഗിയായി വെട്ടി സ്റ്റൈലായി കെട്ടി നടന്ന മുടിയും രോമങ്ങളും ദ്രവിച്ചു തുടങ്ങും. 
അഞ്ചാം ദിവസം ഞാൻ എന്ന ഭാവവും, അഹങ്കാരവും, പുച്ഛവും, പരിഹാസവും, അന്ധമായ പ്രതികാരവും നീനക്ക്‌ പ്രധാനം ചെയ്ത നിന്റെ തലച്ചോർ ഉരുകി ഒലിക്കും.
 ആറാം നാൾ ആമാശയവും അന്ന നാളവും അഴുകി തുടങ്ങും, കൂടെ നിന്റെ രഹസ്യ ഭാഗങ്ങളും...
 അറുപതു നാൾ കൊണ്ട് നിന്റെ ശരീരം അഴുകി വെറും ആസ്തി പഞ്ചരമായി മാറും. നിന്റെ ശരീരം അഴുകിയ ദുർഗന്ധം സഹിക്കാനാവാതെ മൃഗങ്ങൾ പോലും ശവപറമ്പില്നിന്നും ഓടി മറയും. എന്തൊക്കെ ആയിരുന്നു? 
പിടിവാശി, അഹങ്കാരം, ദുരഭിമാനം, പാരമ്പര്യം, അടക്കാനാവാത്ത ദേഷ്യം, സ്വാർത്ഥത. 
എന്തിന് വേണ്ടി? 
ആർക്ക് വേണ്ടി? 
ഇത്രേ ഉള്ളു മരണം എന്ന ആ മഹാസത്യം നമ്മെ പുണർന്നു കഴിഞ്ഞാൽ.. .  ഇത്രേ ഉള്ളു.

No comments

Powered by Blogger.