Header Ads

Header ADS

നോട്ട് അസാധുവാക്കൽ

എടിഎം ഉപയോഗിക്കാൻ പഠിപ്പിച്ചു ബാങ്ക്കാർ....., ബാങ്ക്കളിൽ തിരക്ക് കുറയ്ക്കാൻ വേണ്ടി ..... അതുവഴി ഉദ്യോഗസ്ഥരെ കുറച്ചു ലാഭമുണ്ടാക്കി ബാങ്കുകൾ...
അങ്ങിനെ എടിഎം ജനങ്ങളുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നായി തീർത്തു.
പിന്നീട് ഓരോകാരണങ്ങൾ പറഞ്ഞു പലവിധ ചാർജുകൾ ഏർപ്പെടുത്തി.
ഇടപാടുകൾക്ക്‌ നിയന്ത്രണങ്ങൾ കൊണ്ടുവന്നു... അഞ്ചുതവണയിൽ കൂടുന്ന ഓരോ ഇടപാടിനും 20 രൂപ ചാർജ് ഈടാക്കി.  ആരും ഒന്നും മിണ്ടിയില്ല... ആവശ്യത്തിനും അനാവശ്യത്തിനും സമരം ചെയ്യുന്ന ഭാരത്മാക്കൾ അടിമകളെപ്പോലെ അനുസരിച്ചു.

കള്ളപ്പണക്കാരെയും കള്ളനോട്ട് ഇടപാടുകാരെയും കെട്ടുകെട്ടിക്കാൻ ഒരു രാത്രിയിൽ 500ഉം 1000 രൂപയും പിൻവലിച്ചു, രാജ്യസ്നേഹം നിറഞ്ഞു തുളുമ്പുന്ന ഓരോ ഭാരതീയരും 50 ദിവസത്തേക്ക് ചെറിയ കഷ്ടപ്പാടുകൾ സഹിക്കണമെന്നു പ്രധാനമന്ത്രി ഇടറുന്ന സ്വരത്തിൽ ആഹ്വനംചെയ്ത് ജനങ്ങളുടെ മനസ്സിൽ സൂപ്പർ പ്രധാനമന്ത്രി ആയി.

ജനങ്ങൾ പഞ്ചപുച്ഛമടക്കി ബാങ്ക്കളുടെ മുൻപിൽ ക്യു നിന്നു, ചിലർ വെയിലേറ്റു തലകറങ്ങി വീണു, മറ്റുചിലർ മരിച്ചു വീണു. ഒരു പുതിയ രാജ്യത്തിനുവേണ്ടി ആയതിനാൽ ആരും പ്രതികരിച്ചില്ല. പ്രതികരിച്ചാൽ ചിലപ്പോൾ അല്ല ഉറപ്പായിട്ടും രാജ്യ ദ്രോഹിയും കള്ളപ്പണക്കാരനും ആയി തീരുമെന്ന് ഓരോ ഭാരതീയനും അറിയാമായിരുന്നു. അതും പ്രതികരിക്കാതിരിക്കാൻ ഒരു പ്രധാന കാരണമായിരുന്നു. 50 ദിവസങ്ങൾ കഴിഞ്ഞു, എന്നിട്ടെന്തായി? 15 ലക്ഷം കോടി രൂപ പിൻവലിച്ചിട്ട് , 14 ലക്ഷം കോടിയോളം രൂപ തിരിച്ചുവന്നു ബാങ്കകളിൽ. (റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ, എന്നാൽ പൂർണമല്ല) പുതിയ 500ഉം 2000വും അച്ചടിച്ച് വിതരണം ചെയ്യാനുള്ള ചിലവ് 10000 കോടിയോളം രൂപ

എവിടെ ന്യായമായ രീതിയിൽ സമ്പാദിച്ചു ബാങ്കിലിട്ടവർക്കു പണം പിൻവലിക്കാൻ ഗവണ്മെന്റ്തന്നെ റേഷൻ ഏർപ്പെടുത്തി, ഒരാഴ്ചയിൽ പിൻവലിക്കാൻ കഴിയുന്ന ആകെ തുക 24000 (എടിഎം, ചെക്ക് എല്ലാം അടക്കം). കള്ളപ്പണക്കാർ 95%വും കള്ളപ്പണം സൂക്ഷിക്കുന്നത് പലതരം നിക്ഷേപങ്ങളായിട്ടാണ്. അതുകൊണ്ടുതന്നെ നോട്ട് അസാധുവാക്കൽ കൊണ്ട് കാര്യമായ ബുദ്ധിമുട്ടുകൾ കള്ളപ്പണക്കാർക്ക് ഉണ്ടായിട്ടുണ്ടാവില്ല. എന്നാൽ സാധാരണക്കാർക്ക് വേണ്ടുവോളം ബുദ്ധിമുട്ടുകളും ഉണ്ടായി.

പ്രധാനമന്ത്രി ക്യാഷ്‌ലെസ്സ് ഇക്കോണമി കെട്ടിപ്പടുക്കുവാൻ ആഹ്വനം നടത്തി. ഈ പ്രഖ്യാപനം 50 ദിവസത്തിനിടയിൽ നടത്തിയ 65 ഓളം പ്രഖ്യാപനത്തിൽ ഒന്നുമാത്രം. പേടിഎം പോലുള്ള ഓൺലൈൻ സ്ഥാപനങ്ങൾ വേണ്ടുവോളം ലാഭം ഉണ്ടാക്കി ഈ കാലയളവിൽ.  ഈ അവസരത്തിൽ ജനങ്ങൾ ഓൺലൈൻ ഇടപാടുകൾകൂടുതലായി നടത്താൻ തുടങ്ങി. നോട്ട് അസാധുവാക്കലിനുശേഷം ഓൺലൈൻ ഇടപാടുകൾക്കുള്ള സർവീസ് ചാർജ് കൽ എടുത്തുകളഞ്ഞു, എടിഎം ഇടപാടുകളുടെ എണ്ണത്തിൽ ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു, കൂടെ സർവീസ് ചാർജും  ഒഴിവാക്കിയിരുന്നു.

എന്നാൽ, ജനുവരി ഒന്നാം തീയതിക്ക് ശേഷം ബാങ്കിങ് ഇടപാടുകളിൽ കൊണ്ടുവന്ന മാറ്റം, എടിഎംഎലിനിന്നും പിൻവലിക്കാവുന്ന തുക 2000ത്തിൽനിന്നും 4000 ആക്കി അന്നുള്ളതുമാത്രമാണ്. ഇടിവെട്ടിയവനെ പാമ്പുകടിച്ചു അന്നുപറയുന്നതുപോലെ എടിഎം ഇടപാടുകളുടെ നിയന്ത്രണവും, സർവീസ് ചാർജും പി ഓ സ് ഇടപാടുകളിൽ 0.5% സർവീസ് ചാർജ് എടക്കൽ വീണ്ടും തുടങ്ങി. അതായത് 1000 രൂപയുടെ സാധനം വാങ്ങിയാൽ കമ്മീഷൻ അടക്കം 1005 രൂപ ബാങ്ക് അക്കൗണ്ടില്നിന്നും പോകും.

നോട്ട് അസാധുവാക്കുന്നതിനുമുന്പ് ഒരു ദിവസം 40000 രൂപ പിൻവലിക്കാമായിരുന്നുവെങ്കിൽ എന്നത് 4000 രൂപയും ആഴ്ചയിൽ 24000 രൂപയും ആണ്, ഇതൊന്നും ഇടപാടുകാരുടെ കുഴപ്പം കൊണ്ടല്ല. പുരകത്തുമ്പോൾ വാഴവെട്ടുന്നതുപോലെ ബാങ്കുകൾ എപ്പോൾ പകൽ കൊള്ളനടത്താണ് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. രാജ്യദ്രോഹികൾ ആവുമോയെന്നുഭയന്നാവും ആരും പ്രതികരിക്കാത്തത്.
ബാങ്കുകളുടെ  പുതിയ നയം അനുസരിച്ചു 5 തവണ എടിഎം കാർഡ് മെഷീനിൽ ഇട്ടാൽ സ്വാജന്യ ഇടപാടുകൾ അവസാനിക്കും, അത് പണം പിൻവലിക്കാൻ ആയാലും ബാലൻസ് അറിയാനായാലും ഇനി അതല്ല പണം പിൻവലിക്കാൻ ശ്രമിച്ചിട്ട് ലഭിച്ചില്ലെങ്കിലും എടിഎം ഇടപാട് നടന്നതായി കണക്കാക്കും.

ചില എടിഎംഇൽ 2000 രൂപ മാത്രമേ ഉണ്ടാവു അപ്പോൾ 2000 വരെയുള്ള ഒരു തുകയും പിൻവലിക്കാൻ കഴിയില്ല എന്നു മാത്രമല്ല 2000ത്തിന്റെ ഗുണിതങ്ങൾ മാത്രമേ പിൻവലിക്കാൻ അയവു. ഈ കാര്യങ്ങൾ എടിഎം കാർഡ് മെഷീനിൽ ഇട്ടു അവസാന സ്റ്റെപ്പിൽ മാത്രമേ അറിയാനാവു. ചില എടിഎംഇൽ 2000ത്തിന്റെ കൂടെ 500ഉം കൂടെ ഉണ്ടാവും, അപ്പോൾ 500ന്റെ ഗുണിതങ്ങൾ കൂടെ  പിൻവലിക്കാം.   

ഇതെല്ലാം  ഒരു നല്ല ഭാരതം സൃഷ്ടിക്കാൻ വേണ്ടിയാണല്ലോ എന്നോർക്കുമ്പോളാണ് ആകെ ഒരു സമാധാനം. നന്നായാൽ മതിയാരുന്നു.



No comments

Powered by Blogger.